SignIn
Kerala Kaumudi Online
Monday, 26 October 2026 3.21 AM IST

എസ്ഐആർ: സോഫ്‌റ്റ് വെയർ വിവരങ്ങൾ പുറത്തുവിടാനാകില്ല: തിരഞ്ഞെടുപ്പ് കമ്മിഷൻ

sir

ന്യൂഡൽഹി:എസ്.ഐ.ആർ പ്രക്രിയയ്‌ക്ക് ഉപയോഗിച്ച സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരാവകാശനിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർമാരെ ചേർക്കാനും നീക്കാനും തെറ്റുകൾ പരിഹരിക്കാനുമുളള സോഫ്റ്റ്‌വെയറിന്റെ പേരോ വെർഷനോ വെളിപ്പെടുത്താനാകില്ല. തെലങ്കാന കരീംനഗർ സ്വദേശിയും പൊതുപ്രവർത്തകനുമായ എം.എ.മുജീബ്അയ്യൂബിൻറെ വിവരാവകാശഅപേക്ഷയിലാണ് മറുപടി.

സോഫ്റ്റ്‌വെയർ നൽകിയ സ്ഥാപനത്തോട് വാണിജ്യപരമായ വിശ്വാസ്യത നിലനിറുത്തേണ്ടതുണ്ട്. വ്യാപാരരഹസ്യം, ബൗദ്ധികസ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളെ വിവരാവകാശനിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എസ്.ഐ.ആറിന് മാത്രമായി പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല. ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ് അവരുടെ പരിധിയിലുള്ള മണ്ഡലങ്ങളിലെ വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും. എസ്.ഐ.ആർ പ്രക്രിയയിലൂടെ ഇതുവരെ 13കോടിയിൽപ്പരം വോട്ടർമാ‌രെ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIR, LATESTNEWS, NATIONALNEWS, ELECTION COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360