
ന്യൂഡൽഹി: 12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറം ഇന്നും നാളെയുമായി പഴയ പാർലമെന്റ് മന്ദിരത്തിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ നടക്കും. ഫോറം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഫോറത്തിന് മുന്നോടിയായി റഷ്യൻ പാർലമെന്ററി പ്രതിനിധി സംഘവുമായി ലോക്‌സഭാ സ്‌പീക്കർ ഓംബിർള ഇന്നലെ ഉഭയകക്ഷി ചർച്ച നടത്തി. ആഗോള വേദികളിലെ സഹകരണം ശക്തിപ്പെടുത്തൽ, ഭീകരവാദത്തെ നേരിടാനുള്ള കൂട്ടായ ശ്രമങ്ങൾ എന്നിവ ചർച്ചയായി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള റഷ്യയുടെ പിന്തുണയെ സ്‌പീക്കർ പ്രകീർത്തിച്ചു. ക്യൂബ, ഈജിപ്‌ത്, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായും ഓം ബിർള കൂടിക്കാഴ്ച നടത്തി. 'ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്റുകളെ ശക്തിപ്പെടുത്തുക" എന്ന പ്രമേയത്തിലാകും ഫോറത്തിൽ ചർച്ചകൾ നടക്കുന്നത്. ബ്രിക്‌സ് അംഗരാജ്യങ്ങൾ,പങ്കാളിത്ത രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പാർലമെന്റ് അദ്ധ്യക്ഷന്മാരും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |