SignIn
Kerala Kaumudi Online
Monday, 26 October 2026 12.02 AM IST

മോദിക്കെതിരെ വിവാദ പരാമർശവുമായി ഖാർഗെ ,​ കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷാ

kgarge-
മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശം വിവാദമായി. മോദിയുടെ പിതാവുപോലും പോകും' എന്നായിരുന്നു ഖാർഗെയുടെ പരാമർശം. പാട്നയിൽ, ബീഹാറിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഡോ.ശ്രീകൃഷ്ണ സിംഗിന്റെ 139ം ജന്മവാർഷികദിനചടങ്ങിനിടെയാണ് സംഭവം. മോദിയെ വിമർശിക്കുന്നതിനിടെ സദസിൽ നിന്നൊരാൾ 'മോദി എങ്ങോട്ടും പോകില്ലെന്ന്' വിളിച്ചുപറഞ്ഞു. ഇതുകേട്ടതും ഖാർഗെ പ്രകോപിതനായി 'മോദിയുടെ പിതാവ് പോലും പോകുമെന്ന്' പ്രതികരിക്കുകയായിരുന്നു. സദസിലിരുന്നയാളെ പ്രവർത്തകർ പുറത്താക്കി. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറായി. പിന്നാലെ ഖാർഗെയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചു.

മര്യാദയുടെ സകല സീമകളും ഖാർഗെ ലംഘിച്ചു. മോദിക്കും കുടുംബത്തിനുമെതിരെ കോൺഗ്രസ് പാർട്ടി മോശമായ ഭാഷ പ്രയോഗിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ അദ്ദേഹത്തിന്റെ മാതാവിനെ അധിക്ഷേപിച്ചു. മോദിയെ 'മരണത്തിന്റെ വ്യാപാരി'യെന്നും 'ചായവാലയെന്നും' വിളിച്ചു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിൽ വലിയ നിരാശയും നിസഹായാവസ്ഥയും സൃഷ്ടിച്ചിരിക്കുകയാണ്. അവർക്ക് വ്യക്തമായ നയങ്ങളോ ഉന്നയിക്കാൻ വിഷയങ്ങളോ ഇല്ല. അപവാദ പ്രചാരണങ്ങൾ മാത്രമാണ് രാഷ്ട്രീയ അജണ്ട. ജനങ്ങൾക്കിടയിലെ സ്വാധീനം കോൺഗ്രസിന് നഷ്ടപ്പെട്ടു. മോദിജിക്കും കുടുംബത്തിനുമെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുമ്പോഴെല്ലാം ജനങ്ങൾ കോൺഗ്രസിന് ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI, KHARGE, AMIT SHA, M V GOVINDAN, CONGRESS, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360