
ന്യൂഡൽഹി: എസ്.ഐ.ആറിനെതിരായ 'ഇന്ത്യ"സഖ്യത്തിന്റെ പ്രചാരണത്തെ നേരിടാൻ ബി.ജെ.പി ഉന്നതതല യോഗം ചേർന്നു. നവംബർ ഒന്നിന് ഡൽഹിയിൽ പ്രതിപക്ഷം റാലി നടത്താനിരിക്കെയാണ് ഇന്നലെ വൈകിട്ട് പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസൽ എന്നിവരും ചർച്ചകൾക്ക് നേതൃത്വം നൽകി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളും പാർട്ടിയുടെ മാദ്ധ്യമ, സമൂഹമാദ്ധ്യമ വിഭാഗങ്ങളിലെ ഭാരവാഹികളും യോഗത്തിനെത്തി. കേരളത്തിൽ നിന്ന് വി. മുരളീധരൻ എം.എൽ.എയും ഷോൺ ജോർജും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |