SignIn
Kerala Kaumudi Online
Monday, 26 October 2026 1.23 AM IST

കമോൺ​ കോഴി​ക്കോട്...

school-meet

കോഴിക്കോട്: വർണവൈവിധ്യങ്ങളുടെ ചാരുതയും താളമേളങ്ങളുടെ ആവേശവും ഒത്തുചേർന്നപ്പോൾ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങ് വർണാഭമായി. 14 ജില്ലകളിൽനിന്നും യു.എ.ഇയിൽനിന്നുമുള്ള നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റ് എൻ.ഐ.ടി മൈതാനത്തിന് ഉത്സവച്ചാരുത പകർന്നു. 68 മുത്തുക്കുടകളേന്തിയ വിദ്യാർഥിനികളും രുദ്രാ ലക്ഷ്മി നയിച്ച ബാൻഡ് സംഘവും മാർച്ച് പാസ്റ്റിന് മുന്നിൽ അണിനിരന്നു. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകൾക്കും ഭിന്നശേഷി താരങ്ങൾക്കും മാർച്ച് പാസ്റ്റിൽ ഇടം ലഭിച്ചു.

മലബാറിലെ വിവിധ സ്കൂളുകളിൽനിന്നുള്ള മൂവായിരത്തോളം വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ മേളയ്ക്ക് മാറ്റുകൂട്ടി. കോഴിക്കോട് എസ്.എസ്.കെ.യുടെ കീഴിലുള്ള ഭിന്നശേഷി വിദ്യാർഥികൾ കായികതാരങ്ങളുടെയും അവർ എത്തുന്ന ജില്ലകളുടെയും സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്. തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സൂംബ നൃത്തം അരങ്ങേറി​. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങളണിഞ്ഞ് സംഘനൃത്തം അവതരിപ്പിച്ചു. 12 ടീമുകൾ ഒരേസമയം അണിനിരന്ന ഒപ്പനയും തിരുവാതിരയും മാർഗംകളിയും വേറിട്ട അനുഭവമായി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കളരി സംഘങ്ങളിൽനിന്നുള്ള നൂറിലധികം പേർ അവതരിപ്പിച്ച കളരിപ്പയറ്റ് അഭ്യാസങ്ങളും കൈയടി നേടി. മലപ്പുറം എസ്.എസ്.കെ.യുടെ കീഴിലുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ഒപ്പനയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360