SignIn
Kerala Kaumudi Online
Monday, 26 October 2026 2.38 AM IST

'ക്രിക്കറ്റ് സന്തോഷം നൽകുന്നു,​ യാഥാർത്ഥ്യത്തോട് ചേർന്നുനിന്ന് ജീവിതം നയിക്കാനാണ് എനിക്കിഷ്ടം'

harmanpreet-kaur
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ

വഡോദര: ക്യാപ്ടൻ സ്ഥാനം മാറിയെങ്കിലും ബാറ്റിംഗിലെ മികവ് കൈവിടാതെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ചിരിക്കുകയാണ് താരം. ബാറ്റിംഗ് ആസ്വദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹർമൻപ്രീത് വ്യക്തമാക്കി. മത്സരത്തിൽ ഇന്ത്യ 121 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

''യാഥാർത്ഥ്യത്തോട് ചേർന്നുനിന്ന് ജീവിതം നയിക്കാനാണ് എനിക്കിഷ്ടം. ഇപ്പോഴത്തെ സാഹചര്യം ഇതാണ്. അത് അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റാണ് എനിക്ക് സന്തോഷം നൽകുന്നത്. കരിയറിലുടനീളം ബാറ്റിംഗ് ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇനിയും ബാറ്റിംഗ് ആസ്വദിക്കണം'' - മത്സരശേഷം ഹർമൻപ്രീത് പറഞ്ഞു. ബാറ്റ് ചെയ്യുമ്പോൾ ക്യാപ്ടൻസിയെക്കുറിച്ച് ചിന്തിക്കാറില്ലെന്നും സാഹചര്യത്തിനനുസരിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിൽ 91 റൺസ് നേടിയ ഹർമൻപ്രീത്, രണ്ടാം ഏകദിനത്തിൽ എട്ടാം ഏകദിന സെഞ്ച്വറിയും കുറിച്ചു. ഇതോടെ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ മുൻ ക്യാപ്ടൻ മിതാലി രാജിനെ മറികടന്ന് ഹർമൻ രണ്ടാം സ്ഥാനത്തെത്തി. 14 സെഞ്ച്വറികളുമായി സ്മൃതി മന്ദാനയാണ് ഒന്നാമത്.

ഏകദിന ഫോർമാറ്റിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് തന്റെ ബാറ്റിംഗെന്നും മികച്ച പന്തുകളെ ബഹുമാനിക്കുകയും മോശം പന്തുകൾ പാഴാക്കാതിരിക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും ഹർമൻപ്രീത് പറഞ്ഞു. അർദ്ധസെഞ്ച്വറി നേടിയ പ്രതീക റാവലുമായി (67 പന്തിൽ 61) ഷോട്ട് തിരഞ്ഞെടുപ്പിനെക്കുറിച്ചും ക്ഷമയോടെ കളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. അതേസമയം, കഴിഞ്ഞ രാത്രി നേരിയ പനി ബാധിച്ചിരുന്നതായും താരം വെളിപ്പെടുത്തി. ഇതാണ് ഫീൽഡിംഗിനിറങ്ങിയപ്പോൾ ബുദ്ധിമുട്ടുണ്ടാക്കിയത്. വിശ്രമം ആവശ്യമുണ്ടായിരുന്നെന്നും പെയിൻ കില്ലറുകൾ സഹായിക്കുന്നുണ്ടെന്നും ഹർമൻപ്രീത് പറഞ്ഞു.

English Summary

Indian cricketer Harmanpreet Kaur scored a crucial century against Zimbabwe in the second ODI, leading India to a series victory. Her eighth ODI hundred cemented her place as the second-highest century-scorer for India in women's ODIs, demonstrating consistent batting prowess despite recent captaincy changes. Kaur emphasized enjoying her batting role.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, LATESTNEWS, INDVSZIM, HARMANPREET KAUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360