SignIn
Kerala Kaumudi Online
Monday, 26 October 2026 2.23 AM IST

മോദിക്കെതിരെ ഖാർഗെയുടെ വാവിട്ട വാക്ക് ,​ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചെന്ന് അമിത് ഷാ

f

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അതിരൂക്ഷ വിമർശനം. 'മോദിയുടെ പിതാവുപോലും പോകും" എന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഇന്നലെ പാട്നയിൽ, ബീഹാറിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഡോ.ശ്രീകൃഷ്‌ണ സിംഗിന്റെ 139-ം ജന്മവാർഷികദിനചടങ്ങിനിടെയാണ് സംഭവം. മോദിയെ വിമർശിക്കുന്നതിനിടെ സദസിൽ നിന്നൊരാൾ 'മോദി എങ്ങോട്ടും പോകില്ലെന്ന്' വിളിച്ചുപറഞ്ഞു. ഇതുകേട്ടതും ഖാർഗെ പ്രകോപിതനായി 'മോദിയുടെ പിതാവ് പോലും പോകുമെന്ന്' പ്രതികരിക്കുകയായിരുന്നു. സദസിലിരുന്നയാളെ പ്രവർത്തകർ പുറത്താക്കി. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറായി. പിന്നാലെ ഖാർഗെയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചു. മര്യാദയുടെ സകല സീമകളും ഖാർഗെ ലംഘിച്ചു. മോദിക്കും കുടുംബത്തിനുമെതിരെ കോൺഗ്രസ് പാർട്ടി മോശമായ ഭാഷ പ്രയോഗിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ അദ്ദേഹത്തിന്റെ മാതാവിനെ അധിക്ഷേപിച്ചു. മോദിയെ 'മരണത്തിന്റെ വ്യാപാരി"യെന്നും 'ചായവാലയെന്നും" വിളിച്ചു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ കോൺഗ്രസിൽ വലിയ നിരാശയും നിസഹായാവസ്ഥയും സൃഷ്‌ടിച്ചിരിക്കുകയാണ്. അവർക്ക് വ്യക്തമായ നയങ്ങളോ ഉന്നയിക്കാൻ വിഷയങ്ങളോ ഇല്ല. അപവാദ പ്രചാരണങ്ങൾ മാത്രമാണ് രാഷ്ട്രീയ അജണ്ട. ജനങ്ങൾക്കിടയിലെ സ്വാധീനം കോൺഗ്രസിന് നഷ്‌ടപ്പെട്ടു. മോദിജിക്കും കുടുംബത്തിനുമെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുമ്പോഴെല്ലാം ജനങ്ങൾ കോൺഗ്രസിന് ശക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.

ആശയപരമായ

പാപ്പരത്തം: നിതിൻ നബിൻ

ഖാ‌ർഗെയുടെ പരാമർശം കോൺഗ്രസ് പാർട്ടിയുടെ ആശയപരമായ പാപ്പരത്തെയാണ് തുറന്നുകാട്ടുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പ്രതികരിച്ചു. പൊതുവേദികളിൽ നടത്തുന്ന പ്രസംഗങ്ങളിലേക്ക് അന്തരിച്ച കുടുംബാംഗങ്ങളെ വലിച്ചിഴക്കുന്നത് രാഹുലിന്റെയും മൊത്തം പ്രതിപക്ഷത്തിന്റെയും സംസ്‌കാരമായി മാറി. രാജ്യത്തെ ജനങ്ങൾ ഈ മാന്യതയില്ലാത്ത രാഷ്ട്രീയത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. കൃത്യമായ സമയത്ത് അവരതിന് അർഹമായ മറുപടി നൽകും.

തെറ്റിദ്ധരിച്ചു

സന്തോഷ് കുമാർ എന്നയാളാണ് ഖാർഗെയെ പ്രകോപിപ്പിച്ചത്. പ്രക്ഷോഭമുണ്ടായില്ലെങ്കിൽ മോദി അധികാരത്തിൽ നിന്ന് പുറത്തുപോകില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് സന്തോഷ് പ്രതികരിച്ചു. തന്റെ വാക്കുകൾ ഖാർഗെ തെറ്റിദ്ധരിച്ചെന്നാണ് വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360