
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷന്റെ ഓൺലൈൻ പോർട്ടലിൽ വൻ ഡേറ്റാ ചോർച്ച. 500ലധികം സിനിമകളുടെ തിരക്കഥ, കരാറുകൾ, സർട്ടിഫിക്കേഷൻ രേഖകൾ തുടങ്ങിയവ ഇ-സിനിപ്രമാൺ പോർട്ടലിൽ നിന്ന് ചോർന്നു. ഹോളിവുഡ് സിനിമ 'ഗുഡ് ലക്ക്,ഹാവ് ഫൺ,ഡോണ്ട് ഡൈ", ബ്രസിലീയൻ സിനിമ 'ദ സീക്രട്ട് ഏജന്റ് " എന്നിവ രാജ്യത്ത് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഡിസ്ട്രിബ്യൂഷൻ കരാറുകളും ചോർന്നിട്ടുണ്ട്.
സെൻസർ ബോർഡിന് സിനിമകളുടെ സർട്ടിഫിക്കേഷനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത് ഇ-സിനിപ്രമാൺ സൈറ്റ് മുഖേനയാണ്. അപേക്ഷകൾ പ്രോസസ് ചെയ്യുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും ഈ പോർട്ടലിലൂടെയാണ്. രേഖകൾ ഇന്റർനെറ്റ് ആർക്കൈവ് എന്ന ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാണെന്ന വിവരം പ്രചരിച്ചപ്പോഴാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. സെൻസർ ബോർഡ് ആഭ്യന്തര അന്വേഷണം തുടങ്ങി. സെക്യൂരിറ്റി ഓഡിറ്റിന് തുടക്കമിട്ടു. സൈബർ സുരക്ഷാ ഏജൻസികളും വിഷയം പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |