SignIn
Kerala Kaumudi Online
Monday, 26 October 2026 3.21 AM IST

പാചക വിദഗ്ദ്ധൻ ഷെഫ് ദാമു അന്തരിച്ചു

damu

ചെന്നൈ: പാചക വിദഗ്ദ്ധനും റിയാലിറ്റി ഷോ വിധികർത്താവുമായിരുന്ന ഷെഫ് ദാമു (ദാമോദരൻ കോതണ്ഡരാമൻ,​ 72)​ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. ഇടുപ്പെല്ലിലെ ഒടിവും കാൽമുട്ട് ശസ്ത്രക്രിയയും കാരണം വർഷങ്ങളായി വീൽചെയറിലായിരുന്നു.

ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) തയ്യാറാക്കി ഗിന്നസ് റെക്കാഡ് നേടി. 2010ൽ 24 മണിക്കൂർ 30 മിനിറ്റ് 12 സെക്കൻഡിലാണ് 190 കിലോ വരുന്ന 617 വിഭവങ്ങൾ തയ്യാറാക്കിയത്. 'കുക്ക് വിത്ത് കോമാളി" എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായതോടെ ജനപ്രിയനായി. പാചകരംഗത്തെ സംഭാവനകൾക്ക് കഴിഞ്ഞവർഷം രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1954 സെപ്തംബർ മൂന്നിനാണ് ജനനം.

ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കി. ഹോട്ടലുകളിൽ പാത്രം കഴുകിയാണ് തുടക്കം. 1977ൽ തമിഴ്നാട് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ജോലി. ചെന്നൈ സർവകലാശാലയിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റിൽ പിഎച്ച്.ഡി നേടിയ ആദ്യ ഇന്ത്യൻ ഷെഫ്. 20ഓളം പാചക പുസ്തകങ്ങൾ എഴുതി. അദ്ധ്യാപകനുമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അനുശോചിച്ചു. ഭാര്യ:ഉഷ ദാമു. മകൾ:അക്ഷയ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHEF DAMU, CHEF DAMODARAN DEATH, LATESTNEWS, CHENNAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360