
നാഗ്പൂർ: വാടകക്കാരനെ കുറേനാളായി കാണാനില്ല. ഉടമസ്ഥൻ മുറി തകർത്തുനോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. 500 രൂപയുടെ നോട്ടുകൾ. 37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാനുള്ള പ്രിന്ററും മറ്റ് സാമഗ്രികളുമുണ്ട്. വാടകക്കാരനായ യുവാവിനുവേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഒന്നര വർഷം മുമ്പാണ് രമേഷ്, പുഷ്പക് കൃഷ്ണ ഭണ്ഡാർക്കർ എന്നയാൾക്ക് മുറി വാടകയ്ക്ക് കൊടുത്തത്.
വാടക കരാർ ജനുവരിയിൽ അവസാനിച്ചു. ഇതോടെ പുഷ്പക് വാടക നൽകാതായി. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ പുഷ്പക് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ രമേഷ് പൊലീസിൽ പരാതി നൽകി. പിന്നീട് പുഷ്പകിനെ കാണാതായി. ശനിയാഴ്ച രമേഷ് ചുറ്റിക കൊണ്ട് പൂട്ട് തകർത്ത് കയറിയപ്പോഴാണ് ബക്കറ്റിൽ കള്ള നോട്ടുകൾ കണ്ടത്. പകുതി അച്ചടിച്ച നോട്ടുകളും 48 ലക്ഷം രൂപയോളം മൂല്യം വരുന്ന മറ്റ് സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. പുഷ്പക് മുംബയിലാണെന്ന സൂചന കിട്ടിയ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |