SignIn
Kerala Kaumudi Online
Monday, 25 May 2026 10.44 AM IST

ബംഗാളിൽ 2011 ആവർത്തിക്കുമോ, ഉയർന്ന പോളിംഗിന്റെ സന്ദേശമെന്ത്

mamata-banarji

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയതിൽ കൂടുതൽ സന്തോഷം ബി.ജെ.പിക്കാണ്. മുമ്പ് കനത്ത പോളിംഗ് രേഖപ്പെടുത്തിയ 2011ലാണ് 34 വർഷം ഭരിച്ച സി.പി.എമ്മിനെ പരാജയപ്പെടുത്തി തൃണമൂൽ അധികാരത്തിലേറിയത്. 15 വർഷത്തിനിപ്പുറം വോട്ടർമാർ ഒന്നിച്ചെത്തിയത് മറ്റൊരു ഭരണമാറ്റത്തിനുള്ള സൂചനയോ എന്നറിയാൻ മേയ് 4വരെ കാത്തിരിക്കണം. ഏപ്രിൽ 29ന് 142 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കൂടി കഴിഞ്ഞാൽ ചിത്രം കുറച്ചുകൂടി വ്യക്തമാകും.

സംസ്ഥാനത്ത് 2011ൽ തൃണമൂലിന്റെ കുതിപ്പിനിടയാക്കിയ തിരഞ്ഞെടുപ്പിൽ 84.72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം നടന്ന 2016(83.02%), 2021(82.3%) നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് താണു. 2014(82.22%), 2019(81.76%), 2024(79.55%) ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സമാനമായിരുന്നു അവസ്ഥ. സ്‌ത്രീവോട്ടർമാരുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. 2011ൽ ആകെ വനിതാ വോട്ടർമാരിൽ 84.45% വോട്ടു ചെയ്‌തു. പിന്നീടുള്ള വർഷങ്ങളിൽ ഒരു തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചില്ല. എന്നാൽ 23ന് നടന്ന തിരഞ്ഞെടുപ്പിൽ 90ശതമാനത്തിന് മുകളിൽ വനിതാ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തൃണമൂൽ എതിരാളികളെ വോട്ടു ചെയ്യാൻ അനുവദിച്ചിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. എതിർ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ഭീഷണിപ്പെടുത്തി തടയുന്നതും പതിവായിരുന്നു. ഇക്കുറി കേന്ദ്രസേനയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കർശന നടപടികൾ മൂലം വോട്ടർമാർക്ക് ഭീതികൂടാതെ ബൂത്തിലെത്താൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.

കനത്ത പോളിംഗ് 152ൽ 110 സീറ്റിൽ ബി.ജെ.പിക്ക് ജയമുറപ്പിച്ചതായി ആഭ്യന്തര മന്ത്രി അമിത് പറഞ്ഞത് ശ്രദ്ധേയം. പോളിംഗ് കൂടിയതിന്റെ നേട്ടം തങ്ങൾക്കാണെന്ന് ഭരണകക്ഷിയായ തൃണമൂലും അവകാശപ്പെടുന്നുണ്ട്.

കേന്ദ്രസേനയെ

നിയന്ത്രിച്ച് അമിത് ഷാ

ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനെ ഡൽഹിയിലിരുത്തി കൊൽക്കത്തയിൽ ക്യാമ്പുചെയ്‌ത് പ്രചാരണത്തിന് നേതൃത്വം നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഷാ നേരിട്ട് കളത്തിലിറങ്ങിയതിന് മറ്റൊരു മാനം കൂടിയുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ അക്രമം നിയന്ത്രിക്കാനും വോട്ടർമാരെ സുരക്ഷിതരായി ബൂത്തുകളിലെത്തിക്കാനും ലക്ഷ്യമിട്ട് പ്രത്യേക നിർദ്ദേശങ്ങളോടെയാണ് ഇക്കുറി കേന്ദ്ര സേനയെ ബംഗാളിൽ വിന്ന്യസിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സി.ആർ.പി.എഫിനും സി.ഐ.എസ്.എഫിനുമാണ് ചുമതല. ഷാ പാർട്ടി പ്രചാരണത്തിനൊപ്പം നിർണായക കേന്ദ്രങ്ങളിൽ സേനകളുടെ സാന്നിദ്ധ്യവും നീക്കവും ഉറപ്പാക്കി. വോട്ടെടുപ്പ് ദിനം ബി.ജെ.പി 'വാർ റൂമിൽ' അമിത് ഷാ എല്ലാം നേരിട്ട് വിലയിരുത്തി. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ സേനയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് തൽസമയം ലഭിച്ചിരുന്നു.

ബം​ഗാ​ൾ:ര​ണ്ടാം​ ​ഘ​ട്ട
പ്ര​ചാ​ര​ണം​ ​ശ​ക്തം

ന്യൂ​ഡ​ൽ​ഹി​:​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ൽ​ ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​ൽ​ ​ക​ന​ത്ത​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​ആ​വേ​ശ​ത്തി​ൽ​ 29​ന് ​ന​ട​ക്കു​ന്ന​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പി​നു​ള്ള​ ​പ്ര​ചാ​ര​ണം​ ​ശ​ക്ത​മാ​ക്കി​ ​പാ​ർ​ട്ടി​ക​ൾ.​ ​ബി.​ജെ.​പി​ക്കാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​ക്യാ​മ്പു​ ​ചെ​യ്‌​താ​ണ് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​ആ​ർ​ജി​ക്ക​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഇ​ര​യു​ടെ​ ​മാ​താ​വ് ​മ​ത്സ​രി​ക്കു​ന്ന​ ​പാ​നി​ഹ​തി​യി​ൽ​ ​അ​ദ്ദേ​ഹം​ ​റാ​ലി​ ​ന​ട​ത്തി.
ഭ​ര​ണ​ക​ക്ഷി​യാ​യ​ ​തൃ​ണ​മൂ​ൽ​ ​ബം​ഗാ​ളി​ന് ​ന​ൽ​കി​യ​ത് ​അ​ഴി​മ​തി​യും​ ​നു​ഴ​ഞ്ഞു​ക​യ​റ്റ​വും​ ​സ്ത്രീ​വി​രു​ദ്ധ​ത​യു​മാ​ണെ​ന്ന് ​മോ​ദി​ ​ആ​രോ​പി​ച്ചു.​ ​ബി.​ജെ.​പി​ ​വ​ന്നാ​ൽ​ ​സ്ത്രീ​ ​സു​ര​ക്ഷ​യ്‌​ക്ക് ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​മെ​ന്നും​ ​സി​ൻ​ഡി​ക്കേ​റ്റ് ​രാ​ജ്,​ ​തൊ​ഴി​ലി​ല്ലാ​യ്‌​മ​ ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​സം​സ്ഥാ​ന​ത്തെ​ ​മോ​ചി​പ്പി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ഗ്ദാ​നം​ ​ചെ​യ്തു.​ഹിം​ഗ​ൽ​ഗ​ഞ്ചി​ലെ​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​മെ​ന്ന് ​ആ​ത്മ​വി​ശ്വാ​സം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​നോ​ർ​ത്ത് 24​ ​പ​ർ​ഗാ​നാ​സി​ലെ​ ​ജ​ഗ്ത്ദാ​ളി​ൽ​ ​റോ​ഡ് ​ഷോ​യും​ ​ന​ട​ത്തി.​ഹൗ​റ​യി​ൽ​ ​പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​മ​ത​ ​ബാ​ന​ർ​ജി,​ 2​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്രം​ ​ത​ട​ഞ്ഞു​വ​ച്ച​ത് ​ചൂ​ണ്ടി​ക്കാ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360