മുംബയ്: മഹാരാഷ്‌ട്രയിൽ സർക്കാർ ആശുപത്രിയിലെ ശിശു പരിചരണ യൂണിറ്റിൽ (എസ്എൻസിയു) ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. 12 ശിശുക്കൾ ചികിത്സയിലാണ്. അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. മൂന്നാം നിലയിലെ വെന്റിലേറ്ററിൽ ഉണ്ടായ പൊട്ടിത്തെറിയാണ് അപകട കാരണമായത്. തുടർന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. 39 കുഞ്ഞുങ്ങളാണ് ഈ സമയം നവജാത ശിശു പരിചരണ യൂണിറ്റിൽ (എസ്എൻസിയു) ഉണ്ടായിരുന്നത്.
തീപിടിത്തമുണ്ടായ ഉടൻ ഡോക്‌ടർമാരും മറ്റ് ആശുപത്രി ജീവനക്കാരും ശിശുക്കളെയെടുത്ത് പുറത്തേക്ക് ഓടി. എന്നാൽ ഇതിനിടെ പുക ശ്വസിച്ചും പൊള്ളലേറ്റും മൂന്ന് കുഞ്ഞുങ്ങൾ മരിക്കുകയായിരുന്നു. ആറ് നവജാതശിശുക്കളുടെ നില അതീവഗുരുതരമാണ്. ഇവരെ ചികിത്സയ്‌ക്കായി അടുത്തുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
Three newborn babies died in a fire that broke out at the Special Newborn Care Unit (SNCU) of a government hospital in Maharashtra. Twelve other infants are undergoing treatment. The incident occurred around 3:30 a.m.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |