SignIn
Kerala Kaumudi Online
Friday, 19 June 2026 6.26 PM IST

പാക് സൈനികന് കൈകൊടുത്ത് ഇന്ത്യൻ ഓഫീസർ; അപൂർവ നിമിഷത്തെ ചിത്രത്തിന് പിന്നിൽ

indian-army

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽഒസി) നിന്ന് പിടികൂടിയ പാകിസ്ഥാൻ പൗരനെ തിരിച്ചയച്ച് ഇന്ത്യൻ സൈന്യം. ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ നിന്നുള്ള അസദ് ഖാനെ അതിർത്തിയിൽവച്ച് പാക് സൈന്യത്തിന് കൈമാറിയതായാണ് സൈന്യം അറിയിച്ചത്. കുപ്‌വാര ജില്ലയിലെ തീത്വാൾ സെക്ടറിലെ സിമാരിയിൽ നിയന്ത്രണ രേഖ കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച അതിർത്തിയിൽ നിന്നാണ് ഖാൻ പിടിയിലായത്.

പാക് പൗരനെ തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ഇന്ത്യൻ സൈന്യത്തിലെ ഒരു മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനുമായി ഹസ്‌തദാനം ചെയ്യുന്നതും ചിത്രങ്ങളിൽ കാണാം. ആസാദിനെ തടങ്കലിൽ വച്ചിരുന്നപ്പോൾ മാന്യമായും കാരുണ്യത്തോടുമാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഇത് മാനുഷിക മൂല്യങ്ങളോടുള്ള ഇന്ത്യൻ സൈന്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും സൈന്യം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIANARMY, PAKISTAN ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360