SignIn
Kerala Kaumudi Online
Saturday, 13 June 2026 10.42 PM IST

പ്രവാസികൾക്ക് സന്തോഷവാർത്ത, ഓണത്തിന് പകുതി ചെലവിൽ നാട്ടിൽവരാം, ഒപ്പം നിരവധി ഓഫറുകളും

READ ENGLISH VERSION
flight

ദുബായ്: ഇന്ത്യയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്രകൾ നടത്താനിരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇയിലെ താമസക്കാർക്ക് സുവർണാവസരം. നിങ്ങൾക്ക് ഇനി പകുതി ചെലവിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെയാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ടിക്കറ്റെടുക്കുന്ന അഞ്ച് ദശലക്ഷം പേർക്ക് ഈ ഓഫർ ലഭിക്കും.

ജൂൺ 15നും ഒക്‌ടോബർ പത്തിനും ഇടയിൽ നടത്തുന്ന ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കാണ് ഓഫർ ലഭ്യമാകുക. ഇതിനായി മേയ് 27 മുതൽ മേയ് 31 വരെ നടക്കുന്ന 'എക്‌സ്‌പ്രസ് സെയിൽ' സമയത്താണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ചെക്ക് - ഇൻ ബാഗേജ് ഇല്ലാതെ വരുന്ന ടിക്കറ്റ് നിരക്ക് കുറഞ്ഞ യാത്രകൾക്കും ഈ ഓഫർ ലഭ്യമാകും.

എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കൺവീവിനിയൻസ് ഫീസും നൽകേണ്ടതില്ല. ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് ബിസിനസ് ക്ലാസ് നിരക്കുകളിൽ 20 ശതമാനം വരെ കിഴിവും മുൻഗണനാ സേവനങ്ങൾ, സൗജന്യ ഭക്ഷണം, ബാഗേജ് അലവൻസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.

പണമടച്ചുള്ള മറ്റ് ആഡ് ഓൺ സേവനങ്ങളും യാത്രക്കാർക്ക് ഇതോടൊപ്പം ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്ഷണങ്ങൾക്ക് 30 ശതമാനം വരെ കിഴിവും ലഭിക്കും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, വിരമിച്ച സായുധ സേനാംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും ഉൾപ്പെടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, AIRINDIA EXPRESS, FLIGHT TICKET, OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360