
മൊത്തം വിറ്റഴിച്ചത് 11.23 ലക്ഷം വാഹനങ്ങൾ
ഇലക്ട്രിക് വാഹനങ്ങൾക്ക് കുതിപ്പ്
കൊച്ചി: നവരാത്രി ഉത്സവകാലത്ത് രാജ്യത്ത് വിറ്റഴിച്ചത് 11.23 ലക്ഷം വാഹനങ്ങൾ. വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിൽ മികച്ച വളർച്ച നേടിയപ്പോൾ മറ്റു വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞു.
2024ലെ നവരാത്രി കാലവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 26.76 ശതമാനം വളർച്ചയുണ്ടെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) അറിയിച്ചു. 2025ലെ നവരാത്രിയെ അപേക്ഷിച്ച് വില്പന 6.52 ശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം നവരാത്രി 11 ദിവസം നീണ്ടതും ജി.എസ്.ടി നടപ്പാക്കിയതിനെ തുടർന്നുണ്ടായ അധിക ആവശ്യകതയും വില്പന വർദ്ധിപ്പിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 26.78 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷത്തെ നവരാത്രിയിലെ 92,628 യൂണിറ്റിൽനിന്ന് ഇത്തവണ 1,17,437 യൂണിറ്റായി വിൽപ്പന വർദ്ധിച്ചു. 2024നെ അപേക്ഷിച്ച് 83.06 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 10.5 ശതമാനത്തിന് അടുത്തെത്തി. കഴിഞ്ഞ വർഷം 7.7 ശതമാനമായിരുന്നു.
ഇരുചക്ര വാഹന വിൽപ്പനയിൽ തളർച്ച
ഇരുചക്ര വാഹനങ്ങളിൽ 2025നെക്കാൾ 2.79 ശതമാനം ഇടിവും 2024നെക്കാൾ 32.41ശതമാനം വർദ്ധനവുമുണ്ട്. മുച്ചക്രവാഹനങ്ങളിൽ 2025നെക്കാൾ 7.51 ശതമാനം ഇടിവും 2024നെക്കാൾ 19.04 ശതമാനം വർദ്ധനവും സംഭവിച്ചു. വാണിജ്യ വാഹനങ്ങളിൽ 2025നെക്കാൾ 1.12 ശതമാനം ഇടിവും 2024നെക്കാൾ 16.47 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. നിർമ്മാണ ആവശ്യത്തിനുള്ള വാഹനങ്ങളിൽ 2025 നെക്കാൾ 1.97ഉം 2024നെക്കാൾ 16.45 ശതമാനവും ഇടിവുണ്ടായി. യാത്രാ വാഹനങ്ങൾക്ക് മുൻവർഷത്തെക്കാൾ 21.91 ശതമാനം ഇടിവും 2024നെക്കാൾ 10.39 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ട്രാക്ടറുകൾക്ക് യഥാക്രമം 0.89 ഉം 2021 ഉം ശതമാനം വർദ്ധനവ് നേടി.
പൊതു വാഹനങ്ങൾ
വിഭാഗം, 2026, 2025, 2024
ഇരുചക്രം 8,34,075 - 8,58,027 - 6,29,909
മുച്ചക്രം 45,735 - 49,450 - 38,419
വാണിജ്യം 35,618 - 35,224 - 30,580
നിർമ്മാണം 2,240 - 2,285 - 2,681
യാത്ര 1,82,728 - 2,34,004 - 1,65,534
ട്രാക്ടർ 22,690 - 22,489 - 18,875
ആകെ 11,23,086 - 12,01,479 - 8,85,998
വൈദ്യുത വാഹനങ്ങൾ
വിഭാഗം, 2026, 2025, 2024
ഇരുചക്രം 75,758 56,787 40,450
മുച്ചക്രം 28,086 25,416 20,159
വാണിജ്യം 1,288 657 292
യാത്ര 12,305 9,768 3,252
ആകെ 1,17,437 92,628 64,153
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |