SignIn
Kerala Kaumudi Online
Monday, 26 October 2026 3.22 AM IST

നടപ്പുവാരം അഞ്ച് ഐ.പി.ഒകളുമായി കമ്പനികൾ

ipo

2,600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം

കൊച്ചി: പ്രാഥമിക ഓഹരി വിപണിയിൽ ഈ വാരം അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) നടക്കും. ഏകദേശം 2,600 കോടി രൂപയാണ് സമാഹരിക്കുന്നത്. ഒക്ടോബർ 26 മുതൽ 29 വരെയാണ് ഐ.പി.ഒകൾക്ക് തുടക്കമാകുന്നത്. നിക്ഷേപ ബദൽ മേഖല, പോളിമർ, സ്റ്റീൽ സംസ്കരണം, മലിനജല ശുദ്ധീകരണം, ആഭരണ വ്യാപാരം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് വിപണിയിലെത്തുന്നത്.

എഡൽവൈസ് ഫിനാൻഷ്യൽ സർവീസസിന്റെ ഭാഗമായ ഇ.എ.എ.എ ഇന്ത്യ ആൾട്ടർനേറ്റീവ്സിന്റെ 1,200 കോടി രൂപയുടെ ഐ.പി.ഒ ഇന്ന് ആരംഭിക്കും. ഓഹരിയൊന്നിന് 1,585–1,665 രൂപയാണ് വിലപരിധി. നാളെ ബി.എൽ.എസ് പോളിമേഴ്സിന്റെ 255 കോടി രൂപയുടെ ഐ.പി.ഒ തുടങ്ങും.

മലിനജല ശുദ്ധീകരണ സാങ്കേതികവിദ്യാ രംഗത്തെ എസ്.എഫ്.സി എൻവയോൺമെന്റൽ ടെക്നോളജീസിന്റെ 668 കോടി രൂപയുടെ ഐ.പി.ഒയും എം.കെ. സൺസ് ഫൈൻ ജുവൽസിന്റെ 275.4 കോടി രൂപയുടെ ഐ.പി.ഒയും ഒക്ടോബർ 28ന് ആരംഭിക്കും. ബോംബെ കോട്ടഡ് ആൻഡ് സ്പെഷ്യൽ സ്റ്റീൽസിന്റെ 183.1 കോടി രൂപയുടെ ഐ.പി.ഒ ഒക്ടോബർ 29ന് തുടങ്ങും.

നടപ്പുവർഷം ഇതുവരെ 104 കമ്പനികൾ ഐ.പി.ഒ വഴി 1.4 ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു. വിപുലീകരണം, പ്രവർത്തനമൂലധനം, കടം തിരിച്ചടയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് കമ്പനികൾ പൊതുവിപണിയെ സമീപിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360