SignIn
Kerala Kaumudi Online
Monday, 26 October 2026 3.21 AM IST

ജുവലറി വ്യാപാരികളുടെ സംഗമം ദുബായിൽ

kgsma

കൊച്ചി: യു.എ.ഇ കേരള ജുവലേഴ്‌സ് അസോസിയേഷന്റെയും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ദുബായിൽ സംഘടിപ്പിച്ച നികുതി ബോധവൽക്കരണ സെമിനാറിൽ മികച്ച പങ്കാളിത്തം. വ്യാപാരമേഖലയുടെ വളർച്ചയ്ക്കും നിയമാനുസൃതവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകിയ പരിപാടിയിൽ നൂറിലധികം ജുവലറി വ്യാപാരികൾ പങ്കെടുത്തു. കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. മാറിവരുന്ന നികുതി നിയമങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും മനസ്സിലാക്കി വ്യാപാരരംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ അക്കൗണ്ടിംഗും കൃത്യമായ നികുതി പാലനവും വ്യാപാരികളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്തും നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KGSMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360