
കൊച്ചി: ലോകപ്രശസ്ത ആഢംബര കാർ നിർമ്മാതാക്കളായ ടെസ്ലയുടെ പുത്തൻ റോഡ്സ്റ്റെർ വൺ ഇന്ത്യയിലും ബുക്കിംഗ് ആരംഭിച്ചു. അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ററോഡ്സ്റ്റെർ നിരത്തിലിറക്കുന്നത്.
ടെസ്ലയുടെ എസ്.ആർ 71, എഫ് 35 എന്നിവയിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടാണ് റോഡ്സ്റ്റെറിന്റെ രൂപകൽപ്പന. പുതുതലമുറ പ്രകടനം ലക്ഷ്യമിടുന്ന പൈലറ്റ് കാറാണിത്. ഡ്രൈവിംഗിന്റെ പുതിയ മേഖല തുറക്കുന്നതാണ് കാർ. സ്പേസ് എക്സ് ഘടകങ്ങളിലൂടെ വിപ്ളവരമായ ഡ്രൈവിംഗ് അനുഭൂതി റോഡ്സ്റ്റെർ നൽകുമെന്ന് ടെസ്ല പറയുന്നു.
2028ലാണ് റോഡ്സ്റ്റെർ നിർമ്മാണന ആരംഭിക്കുക. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകളാണ് നിരത്തിലിറങ്ങുക. കാറുകളുടെ വൈദ്യുതി ചാർജിംഗ് സംവിധാനങ്ങളും ടെസ്ല വിപുലമാക്കും. 20 സൂപ്പർ ചാർജർ കേന്ദ്രങ്ങളും 28 ഡസ്റ്റിനേഷൻ ചാർജർ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഈവർഷം അവസാനം മൂന്ന് അധിക കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും. 23 സംസ്ഥാനങ്ങളിൽ വീടുകളിലും ചാർജിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വൈ., മോഡൽ എൽ കാറുകളാണ് ടെസ്ല നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ഉൾപ്പെടെ നേടിയാണ് ഇവ എത്തുന്നത്.
പ്രതീക്ഷിക്കുന്ന വില
2.5 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |