
കോട്ടയം: കിലോക്ക് 255 രൂപയെന്ന റെക്കാഡ് തിരുത്തി റബർ വില 275 രൂപയും കവിഞ്ഞ് കുതിക്കുന്നു. മഴ മാറിയതിനാൽ വില വർദ്ധന ചെറുകിട കർഷകർക്കും നേട്ടമായി. അന്തർദ്ദേശിയ ഷീറ്റ് വില 300 രൂപ കടന്നതാണ് ആഭ്യന്തര വിപണിക്കും ആവേശമായത്. റബർ ബോർഡ് വില 275 രൂപയിലേക്ക് ഉയർന്നിട്ടും ആവശ്യത്തിന് ചരക്കില്ലാത്ത സാഹചര്യമാണ്. അത്യാവശ്യക്കാരായ വ്യവസായികൾ 277 രൂപ വരെ നൽകിയാണ് ഷീറ്റ് വാങ്ങിയത്.
റബർ ഉത്പാദക രാജ്യങ്ങളായ ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതും ചൈനയിൽ ഡിമാൻഡ് കൂടിയതുമാണ് വില ഉയർത്തുന്നത്. വില 300 കടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇറക്കുമതി താത്പര്യം കുറഞ്ഞതോടെ കൂടുതൽ റബർ സ്റ്റോക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതാണ് ആഭ്യന്തര വില ഉയർത്തിയത്. സംസ്ഥാന ബഡ്ജറ്റിൽ താങ്ങുവില 300 രൂപയായി ഉയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 250 രൂപയിൽ നിലനിറുത്തിയതിനാൽ വില സ്ഥിരത പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.
കുരുമുളക് വിപണിയിൽ ആലസ്യം
ഉത്സവ ആവശ്യങ്ങൾക്ക് ഉത്തരേന്ത്യൻ വ്യാപാരികൾ വാങ്ങാൻ രംഗത്തുണ്ടെങ്കിലും ഇറക്കുമതി കുരുമുളക് വരവ് കൂടിയതോടെ കർഷകർക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ശ്രീലങ്കയിൽ വിളവെടുപ്പ് കാലമാണ്. ഇന്ത്യൻ കുരുമുളകിന് വില കൂടുതലായതിനാൽ ഇറക്കുമതി കൂടാനിടയുണ്ട്.
##കയറ്റുമതി നിരക്ക് (ടണ്ണിന്)
വിയറ്റ്നാം -6000 ഡോളർ
ഇന്തോനേഷ്യ- 6500 ഡോളർ
ബ്രസീൽ -5800 ഡോളർ
ഇന്ത്യ -7650 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |