
കൊച്ചി: മെഴ്സിഡസ് ബെൻസിന്റെ ഫ്ളാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡൽ എസ് 450ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. ലോഞ്ച് എഡിഷൻ, മാനുഫാക്ചർ എഡിഷൻ എന്നീ രണ്ട് മോഡലുകളിലാണ് വാഹനം എത്തുന്നത്. യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കുന്ന 3.0 ലിറ്റർ എം256 ഇവൊ ഇൻലൈൻ 6 ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്.
326എച്ച്.പി കരുത്തും 540 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ വാഹനത്തിന് സാധിക്കും.
തിലെ 22 കെ.ഡബ്ല്യൂ.എച്ച്. ലിഥിയം അയൺ ബാറ്ററി ഏകദേശം 115 കിലോമീറ്റർ വരെയുള്ള പ്യുവർ ഇലക്ട്രിക് റേഞ്ച് നൽകുന്നു. ദൈനംദിന യാത്രകൾക്ക് പെട്രോൾ എൻജിന്റെ സഹായമില്ലാതെ തന്നെ ഈ റേഞ്ച് പര്യാപ്തമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ദീർഘദൂര യാത്രകളിൽ ആവശ്യാനുസരണം പെട്രോൾ എൻജിനും ഉപയോഗിക്കാം.
വില
എസ് 450ഇ ലോഞ്ച് എഡിഷൻ
2.20 കോടി രൂപ
മാനുഫാക്ചർ എഡിഷൻ
2.38 കോടി രൂപ
ആകർഷണം
120കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോർ ചേരുന്നതോടെ വാഹനത്തിന്റെ ആകെ കരുത്ത് 320 കിലോവാട്ടായും (435എച്ച്പി) ടോർക്ക് 680എൻ.എമ്മായും വർദ്ധിക്കും. 9 സ്പീഡ് 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഈ വാഹനം വെറും 5.7 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |