
കൊച്ചി: ഡി മാക്സ് പിക്ക് അപ്പുകൾ, എസ്.യു.വികൾ എന്നിവയ്ക്കായി ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഐ-കെയർ പ്രീ-മൺസൂൺ ക്യാമ്പ്’ ഇന്ന് 24 വരെ നടക്കും. ഇസൂസു അംഗീകൃത ഡീലർ സർവീസ് സെന്ററുകളിൽ നിന്ന് സേവനം ലഭിക്കും.
രാജ്യത്തുടനീളം തടസമില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും നൽകാനാണ് സർവീസ് ക്യാമ്പ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് വാഹനങ്ങൾക്കായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. കേരളത്തിൽ എറണാകുളം, കോഴിക്കോട്, കായംകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലെ സർവീസ് സെന്ററുകളിലും ബെംഗളൂരു, ചെന്നൈ, ചിക്കമഗളൂരു, കോയമ്പത്തൂർ, മംഗളൂരു, മൈസൂരു, തേനി, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും ഐ-കെയർ പ്രീ-മൺസൂൺ സർവീസ് ക്യാമ്പ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |