SignIn
Kerala Kaumudi Online
Monday, 25 May 2026 5.57 AM IST

കുളങ്ങളുടെ നവീകരണം

kulam

കുന്നംകുളം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ആറ് കുളങ്ങളുടെ നവീകരണം ആരംഭിച്ചു. മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കും. കുളം നവീകരണം പരിസരത്തെ കുടിവെള്ള സ്രോതസുകൾക്കും കൃഷിക്കും ഗുണകരമാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ചീരംകുളം - 30 ലക്ഷം, മീമ്പികുളം- എട്ട് ലക്ഷം, കാട്ടിലെ കുളം- 15 ലക്ഷം, ചെറുവത്തൂർകുളം- 20 ലക്ഷം, കലയംകുളം- 15 ലക്ഷം, താഴംകുളം- 20 ലക്ഷം എന്നീ രീതിയിലാണ് പദ്ധതി തുക. മുതുവമ്മൽ കലയംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്‌സൺ പി.ജി. ജയപ്രകാശ്, പുഷ്പ ജോൺ, ആർഷ ജിജു, എൻ.എ.ഷനോഫ് തുടങ്ങിയവർ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL