SignIn
Kerala Kaumudi Online
Monday, 25 May 2026 7.45 AM IST

കുട്ടികളെ രക്ഷപ്പെടുത്തി

fire

ചേലക്കര: അപ്പാർട്ട്മെന്റിലെ മുറിയിൽ കുടുങ്ങിയ കുട്ടികളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ചേലക്കര പഞ്ചായത്തിലെ മേപ്പാടം ഫെബിൻ അപ്പാർട്ട്‌മെന്റിലാണ് കുട്ടികൾ കുടുങ്ങിയത്. ചീപ്പാറ വീട്ടിൽ അനൂപിന്റെ രണ്ടര വയസ്, ഒന്നര വയസ് പ്രായമായ രണ്ടു കുട്ടികൾ കളിക്കുന്നതിനിടെയാണ് ഡോർ ലോക്ക് ആയി റൂമിൽ അകപ്പെട്ടത്. അഗ്നിരക്ഷാസേന ഡോർ ബ്രേക്കറിന്റെ സഹായത്താൽ വാതിൽ തുറന്ന് കുട്ടികളെ രക്ഷപ്പെടുത്തി. വടക്കാഞ്ചേരി ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ ടി.കെ.നിതീഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി.ആർ.ഷിബു, ഫയർ ഓഫീസർമാരായ രഞ്ജിത്ത്, വിജീഷ്, കൃഷ്ണരാജ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL