SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.13 AM IST

കെ.എസ്‌.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

sanush

കാട്ടാക്കട: കാട്ടാക്കട-തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിന് സമീപം ബൈക്കും കെ.എസ്‌.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലയിൻകീഴ് മലയം വേങ്കൂർ ബഥെൽ ഹൗസിൽ സുനിൽകുമാറിന്റെയും മിനികുമാരിയുടെയും മകൻ സനൂഷ് (19),മലയം വിഴവൂർ വട്ടവിള ആൽഫ എബോഡ് വീട്ടിൽ അൽഫോൻസിന്റെയും സുജയുടെയും മകൻ അജിൻ(24) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെ പൊട്ടൻകാവ് ക്ഷേത്രത്തിന് സമീപത്തെ വളവിലായിരുന്നു അപകടം. കാട്ടാക്കടയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ബസിലേക്ക് മലയിൻകീഴ് നിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻ ഭാഗത്തേക്ക് ഇടിച്ചുകയറിയ ബൈക്കിൽ നിന്ന് തെറിച്ചുവീണ അജിനെയും ബസിനടിയിലേക്ക് വീണ ബൈക്കിൽ കുടുങ്ങിക്കിടന്ന സനൂഷിനെയും നാട്ടുകാരും ഫയർഫോഴ്സുമെത്തി പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് പൂർണമായും തകർന്നു.

ചാക്ക ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥിയാണ് സനൂഷ്. സഹോദരൻ സുമീഷ്. കെ.എസ്‌.ആർ.ടി.സിയിൽ താത്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന സുജയുടെ മകൻ അജിൻ ബിടെക് പഠനം പൂർത്തിയാക്കിയിരുന്നു. സഹോദരി അഹിജ. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL