
പാറശാല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറശാല യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി വൈ.വിജയൻ ഉദ്ഘാടനം ചെയ്തു. പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ, ജില്ലാ ട്രഷറർ എം.എ.ഷിറാസ് ഖാൻ, ജില്ലാ സെക്രട്ടറി ഉദിയൻകുളങ്ങര ശ്രീകുമാർ, പാറശാല മണ്ഡലം പ്രസിഡന്റ് വെള്ളറട ഷബീർ, മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവൻ തമ്പി, അജുകുമാർ എന്നിവർ സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.ശിവപ്രസാദ് (പ്രസിഡന്റ്), ഷാജഹാൻ ഉപ്പ ഹോട്ടൽ (ജനറൽ സെക്രട്ടറി), എസ്.എസ്.രമേഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |