SignIn
Kerala Kaumudi Online
Monday, 25 May 2026 10.17 AM IST

പഴയ ഉത്പന്നങ്ങൾ മാറ്റിയെടുക്കാൻ കല്ലമ്പലം മാവിൻമൂട്ടിൽ സ്വാപ് ഷോപ്പ്

swap-shop

കല്ലമ്പലം: നമുക്ക് വേണ്ടാത്ത എന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്രദമായ വസ്തുക്കൾ വീടുകളിലുണ്ടെങ്കിൽ മാവിൻമൂട്ടിലെ കൈമാറ്റക്കടയിൽ (സ്വാപ് ഷോപ്പ്)​ എത്തിച്ചാൽ മതി.പകരം,​നമുക്കാവശ്യമായ ഉത്പന്നം ഇവിടെ നിന്ന് സ്വന്തമാക്കാം സൗജന്യമായിത്തന്നെ.ഇതിൽ വസ്ത്രങ്ങൾ,​ ഇലക്ട്രോണിക് ഉപകരണങ്ങൾ,​ ബാഗുകൾ,​ചെരുപ്പുകൾ,​കളിപ്പാട്ടങ്ങൾ,​പുസ്തകങ്ങൾ,​ഫാൻസി സാധനങ്ങൾ എല്ലാം ഉൾപ്പെടും.ഇനി ഉത്പന്നം കൊടുക്കാനില്ലെങ്കിലും കുഴപ്പമില്ല,​ ആവശ്യത്തിന് സാധനങ്ങൾ ഇവിടെനിന്ന് എടുക്കാം.ഒപ്പം തിരിച്ച് വേണ്ടെങ്കിലും നമ്മുടെ ഉത്പന്നങ്ങൾ ഇവിടെ നൽകുകയും ചെയ്യാം.

ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ.യു.പി.എസിൽ നിന്ന് പ്രഥമാദ്ധ്യാപികയായി വിരമിച്ച പി.ബീനയാണ് കൈമാറ്റക്കട എന്ന ആശയം വർഷങ്ങൾക്ക് മുൻപ് കൊണ്ടുവന്നത്.തുടർന്ന് മാവിൻമൂട് നവോദയം ഗ്രന്ഥശാലയിലെ വനിതാ വേദിയുടെ നേതൃത്വത്തിൽ ആദ്യമായി ഇത് സംഘടിപ്പിക്കുകയും വൻ വിജയം കാണുകയും ചെയ്തു. നിലവിൽ എല്ലാവർഷവും മുടങ്ങാതെ കൈമാറ്റക്കട സംഘടിപ്പിക്കുന്നുണ്ട്.

മാവിൻമൂട് സ്കൂൾ പ്രഥമാദ്ധ്യാപിക എൻ.സുനിതാബീഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.രവീന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.രാജലാൽ,വനിതാവേദി കൺവീനർ പി. ബീന,കവി ശശി മാവിൻമൂട്,പി. സന്ധ്യ,പി.എസ്.ഗിരിജ, പി.ര ജിത, മായാറാണി,എസ്. സോയ,ജി.എസ്.താരാമോൾ എന്നിവർ പങ്കെടുത്തു. ഒപ്പം മാസംതോറും കൈമാറ്റക്കട സംഘടിപ്പിക്കാനും തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL