SignIn
Kerala Kaumudi Online
Monday, 25 May 2026 10.21 AM IST

ഇഗ്നോ ബിരുദദാന സമ്മേളനം

ignou

തിരുവനന്തപുരം: ഇഗ്‌നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ 39-ാമത് ബിരുദദാന സമ്മേളനത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ബിരുദദാനം നിർവഹിച്ചു.തിരുവനന്തപുരം റീജിയണൽ സെന്ററിലെ നിജേഷ്.എസ്.പി (കൊമേഴ്സിൽ ബിരുദാനന്തര ബിരുദം),നിഷ കൃഷ്ണൻ (സോഷ്യൽ വർക്ക് കൗൺസലിംഗിൽ ബിരുദാനന്തര ബിരുദം), എന്നിവർ ദേശീയ തലത്തിൽ ഉയർന്ന മാർക്ക് നേടി സ്വർണ മെഡൽ കരസ്ഥമാക്കി.നിഷ കൃഷ്ണൻ ഹിസ് ഹോളിനസ് ദലൈലാമ ക്യാഷ് അവാർഡ് നേടി.തിരുവനന്തപുരം മേഖല കേന്ദ്രത്തിൽ 4907 പേർ വിവിധ വിഷയങ്ങളിൽ ബിരുദം / ഡിപ്ലോമ സർട്ടിഫിക്ക​റ്റ് കരസ്ഥമാക്കി.സീനിയർ റീജിയണൽ ഡയറക്ടർ ഡോ.എം.രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL