കോഴഞ്ചേരി : ചിറ്റേടത്ത് ശ്രീ ശങ്കുപ്പിള്ള മെമ്മോറിയൽ ഫൗണ്ടേഷനും പൂവത്തൂർ 577-ാം എൻ.എസ്.എസ് കരയോഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്‌ഘാടനം ചെയ്തു. കോയിപ്രം ഗ്രാമ പഞ്ചായത്തംഗം ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി .കെ .രാമചന്ദ്രൻ നായർ ചിറ്റേടത്ത് ശങ്കുപ്പിള്ള അനുസ്‌മരണ പ്രഭാഷണം നടത്തി. ഡോ.എ .പി.ജെ അബ്ദുൾ കലാം ഭാരതീയ രത്‌ന സമ്മാൻ പുരസ്കാരം നേടിയ ഡോക്ടർ അരുൺ കുമാർ വി.എസിനെ കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വറുഗീസ് ഉമ്മൻ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ഉണ്ണികൃഷ്ണൻ ,അശ്വതി.ആർ.ശരണ്യ വിജയൻ, ചിറ്റേടത്ത് ശ്രീ ശങ്കുപ്പിള്ള മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഗോപകുമാർ പുല്ലാട് , വയലാർ രാജീവ് , കെ.അജികുമാർ, റീന ജൂലിയറ്റ് എന്നിവർ സംസാരിച്ചു. കേരള ബോഡി ഫൈയുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഫുട്ട് ആൻഡ് പൾസ് തെറാപ്പി ക്യാമ്പ് 31ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |