ചെങ്ങന്നൂർ: ഗുരു ധർമ്മ പ്രചരണ സഭയുടെ സ്ഥാപക ദിനമായ ഇന്നലെ ഗുരു ധർമ്മ പ്രചരണ സഭ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. രാവിലെ 8.30ന് പാറയ്ക്കൽ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ രക്ഷാധികാരി കെ.എൻ. ഭദ്രൻ പതാക ഉയർത്തി. പ്രാർത്ഥനയോടെ നടന്ന പതാകദിനാചരണത്തിൽ ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് കെ.ബി. യശോധരൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഗുരു ധർമ്മ പ്രചരണ സഭയുടെ യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
