
അടൂർ: നെല്ലിമൂട്ടിൽപ്പടി സിഗ്നലിൽ കെ എസ് ആർ ടി സി ബസ് ഫുട്പാത്തിന്റെ വശത്തുള്ള കമ്പിവേലികളിലേക്ക് ഇടിച്ചുകയറി. ബസിലേക്ക് കമ്പികൾ തുളച്ചുകയറി രണ്ടുയാത്രികർക്ക് പരിക്കേറ്റു. ലക്ഷ്മിപ്രിയ, ശശി എന്നിവർക്ക് പരിക്കേറ്റു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കമ്പികൾ മുറിച്ചുമാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിപിൻ, മുഹമ്മദ്, രാഹുൽ, സജാദ്, ദീപേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ബസ് വശത്തേക്ക് ഇടിച്ചുനിറുത്തുകയായിരുന്നുവെന്ന് ഡ്രൈവർ ബിജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
