
റാന്നി : വെച്ചൂച്ചിറയിൽ ആരംഭിച്ച മാവേലി സ്റ്റോർ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രമാദേവി ആദ്യവില്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജോൺ മാത്യു, സിറിയക്ക് തോമസ്, സപ്ലൈകോ റീജിയണൽ മാനേജർ പി.എസ്.പ്രീത, സജി കൊട്ടാരം, സജിമോൻ കടയിനിക്കാട്, ബാബു അന്ത്യാകുളം, രാജുഗോപാൽ, പ്രശാന്ത് മോളിക്കൽ, ആന്റച്ചൻ ഇലവുങ്കൽ, എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
