SignIn
Kerala Kaumudi Online
Monday, 25 May 2026 5.54 AM IST

പരിചമുട്ടിൽ ചങ്ങനാശേരി എസ്.ബി

parichamuttu

തിരുവല്ല : ബൈബിളിലെ പഴയനിയമത്തെ ഇതിവൃത്തമാക്കി പാട്ടിനൊപ്പം വാളും പരിചയുമായി ചടുലമായ ചുവടുവയ്പ് നടന്ന പരിചമുട്ട് കളിയിൽ ചങ്ങനാശ്ശേരി എസ്.ബി കോളേജ് ഒന്നാമരായി. തൃക്കാക്കര ഭാരത് മാതാ കോളജിന് രണ്ടാംസ്ഥാനവും ആലുവാ യു.സി കോളജിന് മൂന്നാംസ്ഥാനവും ലഭിച്ചു. എസ്.ബി കോളേജിനെ പരിശീലിപ്പിച്ചത് സുബിൻ പയ്യന്നൂരാണ്.

45 വർഷമായി നൂറുകണക്കിന് അഭ്യാസികൾക്ക് പരിചമുട്ടുകളിയിൽ പരിശീലനം നൽകിയ മണർക്കാട് കുഞ്ഞപ്പനാശാന്റെ ടീമുകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ കൊണ്ട് ഇക്കുറി തൃപ്തിപെടേണ്ടി വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL