SignIn
Kerala Kaumudi Online
Monday, 25 May 2026 8.42 AM IST

പ്രതിഷ്ഠാദിന മഹോത്സവം

temple
പാങ്ങൽ പുതുപ്പതിയാരം ശിവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിൽ നിന്ന്.

പാലക്കാട്: മലബാർ ദേവസ്വം ബോർഡ് വക പാങ്ങൽ ശിവക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയുടെ വാർഷിക ആഘോഷങ്ങൾ നടത്തപ്പെട്ടു. ക്ഷേത്ര ശുദ്ധിക്രിയകൾ, ഗണപതി പൂജ, അത്താഴ പൂജ, ഗണപതി ഹോമം, കലശ പൂജകൾ, ഉപദേവത കലശാഭിഷേകങ്ങൾ എന്നിവ നടന്നു. ക്ഷേത്രം തന്ത്രിമാരായ അഴീക്കോട് ശശി നമ്പൂതിരി, പുതുമന മനു നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് കെ.രവി, സെക്രട്ടറി എം.ശിവദാസ്, ബോർഡ് മെമ്പർ പി.നാരായണൻകുട്ടി, എം.സതീഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL