SignIn
Kerala Kaumudi Online
Monday, 25 May 2026 8.42 AM IST

റോഡ് നിർമാണോദ്ഘാടനം

road

മണ്ണാർക്കാട്: പായ്പ്പുല്ല് ഇരുമ്പകച്ചോല റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. സംസ്ഥാന ബഡ്ജറ്റിൽ 75 ലക്ഷം രൂപ അനുവദിച്ചാണ് ഈ റോഡ് നിർമ്മിക്കുന്നത്. ഇരുമ്പകച്ചോല, പാലക്കയം മേഖലകളിലുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു റിംഗ് റോഡ് യാഥാർഥ്യമാക്കുക എന്നത്. കാഞ്ഞിരപ്പുഴയുടെയും പാലക്കയത്തിന്റെയും വിനോദ സഞ്ചാര മേഖലയ്ക്കും പദ്ധതി ഏറെ ഗുണകരമാവും. ഒ. നാരായണൻകുട്ടി അദ്ധ്യക്ഷനായി. റെജി ജോസ്, പ്രകാശ്, തനൂജരാധാകൃഷ്ണൻ, പി.വി.സോണി, എ.ആർ.രവിശങ്കർ, സജീവ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL