SignIn
Kerala Kaumudi Online
Monday, 25 May 2026 9.06 AM IST

ശിവപുരം ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും അഷ്ടബന്ധ നവീകരണകലശവും

കിടങ്ങൂർ: ശിവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും അഷ്ടബന്ധനവീകരണ കലശവും ഇന്ന് മുതൽ 28 വരെ നടക്കും.ഇന്ന് വൈകുന്നേരം 5ന് ആചാര്യവരണം,പുണ്യാഹം,തുടർന്ന് ഗുരുപൂജ, ഗണപതിപൂജ, ദേവതകൾക്ക് ദീപാരാധന. നാളെ രാവിലെ 5.30ന് അഭിഷേകം,മലർനിവേദ്യം,മഹാഗണപതിഹവനം,ത്രികാല
ഭഗവത്സേവ, 9ന് മഹാമൃത്യുഞ്ജയഹവനം തുടർന്ന് ഗണപതിബിംബം ജലാധിവാസം, 11ന് ഭഗവത്സേവ,മഹാമൃത്യുഞ്ജയഹോമം സമർപ്പണം, വൈകിട്ട് 4ന് മഹാസുദർശനഹവനം, ഭഗവത്സേവ, ദീപാരാധന, ആവാഹനക്രിയകൾ,ബാധാവേർപാട്.
27ന് രാവിലെ 10.30ന് ഉഷ:പൂജ,വൈകിട്ട് 5ന് ഗണപതിബിംബ ശുദ്ധിക്രിയകൾ,കലശപൂജ,ശിൽപപൂജകൾ. പ്രതിഷ്ഠാ വാർഷികദിനമായ 28ന് രാവിലെ 11.56നും 12.18നും മധ്യേ അഷ്ടബന്ധനവീകരണവും ഗണപതിപ്രതിഷ്ഠയും,തുടർന്ന് കലശാഭിഷേകം, വിശേഷാൽപൂജ, മംഗളാരതി ,12.30ന് മഹാപ്രസാദമൂട്ട്. തന്ത്രി അനീഷ് വടക്കേടം മുഖ്യകാർമ്മികത്വം വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL