SignIn
Kerala Kaumudi Online
Monday, 25 May 2026 9.05 AM IST

സമന്വയം 2026 കുടുംബസംഗമം 

ചങ്ങനാശേരി: വണികവൈശ്യ സമുദായത്തിന്റെ കുടുംബസംഗമം മതുമൂല വാര്യർ സമാജം ഹാളിൽ നടന്നു. ശാഖാ പ്രസിഡന്റ് പതാക ഉയർത്തി. ക്വിസ് മത്സരം, ചിത്രരചനാമത്സരം,മഹിള യുവജന സമ്മേളനം എന്നിവ നടന്നു. മഹിള ഫെഡറേഷൻ പ്രസിഡന്റ് വത്സല രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി നഗരസഭാംഗം സ്മിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പൊതുസമ്മേളനം വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കൃഷ്ണൻകുട്ടി ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ജോമി ജോസഫ് പ്രതിഭകളെ ആദരിച്ചു. വണിക വൈശ്യസംഘം സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ ഭാരവാഹികളായ പി.കൃഷ്ണൻകുട്ടി ചെട്ടിയാർ, പി.അനൂബ്‌മോൻ, പി.സി.സതീഷ് കുമാർ, ബി.രാധാകൃഷ്ണൻ, പി.ആർ ജിജിമോൻ, പി.കെ മനോജ്കുമാർ, എം.ബി ബിനു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, FAMILY MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL