SignIn
Kerala Kaumudi Online
Monday, 25 May 2026 9.09 AM IST

എം.എൽ.എയുടെ വസതിയിൽ പാട്ടുമായി കായംകുളം ബാബു

mahesh
ഗായകൻ കായംകുളം ബാബുവിനെ സി.ആർ മഹേഷ് എം.എൽ.എ പൊന്നാട അണിയച്ചാദരിക്കുന്നു

തൊടിയൂർ: ഐഡിയ സ്റ്റാർ സിംഗറിലൂടെയും നാടക-സംഗീത വേദികളിലൂടെയും ഓണാട്ടുകരയുടെ അഭിമാനമായി മാറിയ അനുഗ്രഹീത ഗായകൻ കായംകുളം ബാബു, രണ്ടാം തവണയും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട സി.ആർ. മഹേഷിനെ തഴവയിലെ വസതിയിലെത്തി അഭിനന്ദിച്ചു. നാടക-കലാ-സാഹിത്യ രംഗങ്ങളിൽ സജീവമായ സി.ആർ. മഹേഷ് എം.എൽ.എ അദ്ദേഹത്തെ സന്തോഷപൂർവ്വം സ്വീകരിച്ചു.

വിവിധ ആവശ്യങ്ങൾക്കായി എം.എൽ.എയുടെ വസതിയിൽ എത്തിയ പൊതുജനങ്ങളും കായംകുളം ബാബുവിനെ അപ്രതീക്ഷിതമായി കണ്ടതോടെ ആഹ്ലാദത്തിലായി. സദസിന്റെ അഭ്യർത്ഥന മാനിച്ച ബാബു, അർജ്ജുനൻ മാസ്റ്ററുടെ പ്രശസ്തമായ ‘കല്പാന്തകാലത്തോളം കാതരെ നീയെൻ മുന്നിൽ...’ എന്ന ഗാനം ആലപിച്ചു. സദസിൽ നിന്ന് വലിയ കരഘോഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഏറെ സമയം വസതിയിൽ ചെലവഴിച്ച ബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചാണ് എം.എൽ.എ യാത്രയാക്കിയത്.

പരാതികളുടെയും പ്രശ്നങ്ങളുടെയും നടുവിൽ നിന്നവരുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചാണ് ബാബു പാടിയതെന്നും, കാഴ്ചയുടെ പരിമിതികളുണ്ടെങ്കിലും ഹൃദയം കൊണ്ട് ലോകത്തെ അറിയുന്ന ബാബുവിനെ സിനിമയിലടക്കം വലിയ അവസരങ്ങൾ കാത്തിരിക്കുകയാണെന്നും സി.ആർ. മഹേഷ് എം.എൽ.എ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL