SignIn
Kerala Kaumudi Online
Monday, 25 May 2026 9.27 AM IST

വായനകളരിയും ബാലവേദി ക്യാമ്പും

ചവറ: ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന സന്ദേശവുമായി സംസ്ഥാനത്തെ വായനശാലകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വായനകളരി 2026 തേവലക്കര പടിഞ്ഞാറ്റേക്കര ഗ്രാമീണ ഗ്രന്ഥശാലയിൽ ജില്ലാ പഞ്ചായത്ത് അംഗം ദീപ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമീണ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ പദ്ധതി വിശദീകരിച്ചു. തേവലക്കര പഞ്ചായത്ത് നേതൃസമിതി കൺവീനർ ബിജു കുമാർ, ഗ്രന്ഥശാല സെക്രട്ടറി വി.യുനുസ് കുഞ്ഞ്, ഭരണസമിതി അംഗങ്ങളായ രാധാമണി, എം.എസ്. വേണുഗോപാൽ, രവീന്ദ്രൻ പിള്ള, രാമചന്ദ്രൻ നായർ, രമാദേവി, ഷിഹാബ്, മനോജ് വാസുദേവ്, ദിവ്യ, വിനീത എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല ലൈബ്രേറിയൻ ആർ.അരുൺ ചന്ദ്രൻ നന്ദി പറഞ്ഞു. ക്യാമ്പിൽ പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്ത് മാസികയുടെ രൂപരേഖ സജിത അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL