SignIn
Kerala Kaumudi Online
Monday, 25 May 2026 5.53 AM IST

പ്രതിയെ വെറുതെ വിട്ടു

ചവറ: തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുവീട്ടിൽ അജയകുമാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പന്മന വലിയത്ത് മുക്കിന് തെക്കുവശം കൊണ്ടുവന്നു മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ ചവറ പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിലെ പ്രതിയായ പന്മന നടുവത്തു ചേരി പെരുന്നവിള തെക്കതിൽ സനീറിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ വെറുതേവിട്ടു. കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാരണത്താലാണ് വെറുതേ വിട്ടത്.

അഭിഭാഷകരായ സി. സജീന്ദ്രകുമാർ, ലിഞ്ചു സി.ഈപ്പൻ, ഗംഗ, കാവ്യ, സംഗീത എന്നിവർ പ്രതിക്ക് വേണ്ടി ഹാജരായി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL