SignIn
Kerala Kaumudi Online
Monday, 25 May 2026 8.35 AM IST

ആർ. രശ്മിയ്ക്ക് കരീപ്രയി​ൽ ഉജ്ജ്വല സ്വീകരണം

photo
കരീപ്ര പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ആർ.രശ്മിക്ക് നൽകി​യ സ്വീകരണം

കൊട്ടാരക്കര: എൻ.ഡി.എ സ്ഥാനാർത്ഥി ആർ.രശ്മിയുടെ സ്വീകരണ പര്യടനം തുടങ്ങി. കരീപ്രയിലായി​രുന്നു തുടക്കം. ഇടയ്ക്കിടം ജംഗ്ഷനിൽ നിന്നു തുടങ്ങി കടയ്ക്കോട്, അംബേദ്കർ ഉന്നതി, ഇലയം, പ്ളാക്കോട്, വാക്കനാട്, വായനശാല, ഉളകോട്, ഉളകോട് അങ്കണവാടി, കൊമ്പൻമുക്ക് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണം നൽകി. രാത്രിയോടെയാണ് കുഴിമതിക്കാട് ജംഗ്ഷനിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. താമരപ്പൂക്കളും കണിക്കൊന്നപ്പൂക്കളും കെട്ടിയ മാലകളും പൂച്ചെണ്ടുകളുമൊക്കെയായിട്ടാണ് കുട്ടികളടക്കം കാത്തുനിന്നത്. ഇരുചക്ര വാഹനങ്ങളും അലങ്കരിച്ച മറ്റ് വാഹനങ്ങളും വാദ്യമേളങ്ങളുമൊക്കെയായി സ്ഥാനാർത്ഥി വന്നിറങ്ങിയതോടെ സ്നേഹസ്വീകരണവുമായി ജനം അടുത്തുകൂടി. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും സംസ്ഥാനത്തിന്റെ കോട്ടങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു നേതാക്കളുടെ പ്രസംഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL