SignIn
Kerala Kaumudi Online
Monday, 25 May 2026 6.54 AM IST

ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് 31 

ചാത്തന്നൂർ: ഗുരുധർമ്മ പ്രചരണ സഭ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് 31ന് രാവിലെ 9 മുതൽ പരവൂർ എസ്.എൻ.വി സമാജം ഓഡിറ്റോറിയത്തിൽ നടക്കും. സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. അസംഗാനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണവും നടത്തും. മണ്ഡലം പ്രസിഡന്റ് ബി. ജയരാജൻ അദ്ധ്യക്ഷത വഹി​ക്കും. ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ പരിഷത്ത് സന്ദേശവും ജില്ലാ സെക്രട്ടറി എസ്. ഷാജികുമാർ സംഘടനാ സന്ദേശവും നൽകും. ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ മുഖ്യ പ്രഭാഷണം നടത്തും. മാതൃ സന്ദേശം അനിതാ ശങ്കറും മാതൃസഭ വിശദീകരണം ജി​.ആർ. ശ്രീജയും നി​ർവഹി​ക്കും. ധർമ്മവ്രത സ്വാമി, കേന്ദ്ര സമിതി അംഗം എൻ. മഹേശ്വരൻ, ജില്ലാ ട്രഷറർ ആർ.കെ രാധാകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജയഘോഷ് പട്ടേൽ, മാതൃസഭ കേന്ദ്ര സമിതി അംഗം ബീന രാജൻ, മണ്ഡലം സെക്രട്ടറി എസ്.സതീശൻ, മാതൃസഭ പ്രസിഡന്റ് ലീല സതീശൻ, സെക്രട്ടറി ഷൈല രാജീവൻ, ബാബു പാക്കനാർ, വി.എസ്.സന്തോഷ് കുമാർ, അഡ്വ. എ.ആർ. സഞ്ജു, ലാൽജി, ഷീല രാമചന്ദ്രൻ എന്നിവർ സംസാരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL