SignIn
Kerala Kaumudi Online
Monday, 25 May 2026 8.39 AM IST

ബൂത്തുകളിൽ ഭക്ഷണം കുടുംബശ്രീയിലൂടെ

kudumba
കുടുംബശ്രീ

കണ്ണൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ 2183 പോളിംഗ് ബൂത്തുകളിലും ഭക്ഷണം വിളമ്പാൻ കുടുംബശ്രീ. പോളിംഗ് സാമഗ്രികളുടെ വിതരണ ശേഖരണ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മറ്റ് വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർക്ക് ഇന്നലെ വൈകീട്ട് മുതൽ ഇന്ന് രാത്രി വരെയുള്ള അഞ്ചുനേരത്തെ ചായയും ഭക്ഷണവുമാണ് കുടുംബശ്രീ പ്രവർത്തകർ വിതരണം ചെയ്യുന്നത്.

ചായക്കും ലഘു ഭക്ഷണത്തിനും 24 രൂപ, പ്രഭാത ഭക്ഷണവും ചായയുമുൾപ്പെടെ -70 രൂപ, ഉച്ചഭക്ഷണം (മീൻ കറി ഉൾപ്പെടെ)- 60 രൂപ, രാത്രി ഭക്ഷണം 60 രൂപ എന്നിങ്ങനെയാണ് ഭക്ഷണത്തിന് ഈടാക്കുന്ന തുക. ആവശ്യക്കാർക്ക് വെജിറ്റബിൾ ബിരിയാണി നൽകുന്നതിനും ക്രമീകരണം നടത്തിയിട്ടുണ്ട്. എല്ലാവർക്കും ബെഡ് കോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 500ലധികം വരുന്ന സംരംഭകർക്കും ജനകീയ ഹോട്ടൽ, പ്രീമിയം കഫെ, കുടുംബശ്രീ കാന്റീനുകൾ എന്നിവയ്ക്കുമാണ് ഭക്ഷണവിതരണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്ഷണ വിതരണം.

മേയ് നാലിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിപുലമായ ഫുഡ് കോർട്ട് സജ്ജീകരിക്കാൻ ആവശ്യമായ ഏർപ്പാടുകളും കുടുംബശ്രീ മിഷൻ ചെയ്തു കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KUDUMASREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL