SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

കളരിപയറ്റിന്റെ മെയ് വഴക്കത്തിലൂന്നി തിരഞ്ഞെടുപ്പ് ബോധവത്കരണം

deepam
ട്രാൻസ്‌ജെൻഡർ പ്രതിനിധികളും ജില്ലാ കലക്ടർ അരുൺ കെ വിജയൻ, അസിസ്റ്റന്റ് കലക്ടർ എഹ്‌തെദ മുഫസിർ എന്നിവർ ചേർന്ന് ദീപശിഖ തെളിയിക്കുന്നു

കണ്ണൂ‌ർ: കളരിപ്പയറ്റ് ഉൾപ്പെടെയുള്ള ആയോധന കലകളിലൂടെ വോട്ട് രേഖപ്പെടുത്താനുള്ള ബോധവത്കരണ പ്രവർത്തനങ്ങളുമായി 'ഇങ്ക് ഇറ്റ് കണ്ണൂർ' പരിപാടി. 'നിങ്ങളുടെ വോട്ട്, നിങ്ങളുടെ നാളെ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെയും സ്ത്രീകളെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കുക എന്നതാണ് കണ്ണൂർ സെന്റ് ആഞ്ചലോസ് ഫോർട്ടിൽ നടന്ന ക്യാമ്പയിന്റെ ലക്ഷ്യം.

ആർ.ജെ ജീന ചോദ്യോത്തരങ്ങളിലൂടെ സംവദിച്ച് നിർബന്ധമായും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. കണ്ണൂർ എസ്.എൻ കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ നിർമ്മിച്ച 'ഇങ്ക് ഇറ്റ് കണ്ണൂർ' ചിരട്ട കൊണ്ടുള്ള ആർട്ട്, സെൽഫി സ്റ്റാൻഡ് എന്നിവ സ്ഥാപിച്ചു. ഇങ്ക് വാൾ റൈറ്റിംഗ് ഉൾപ്പെടെയുള്ള സെൽഫി പോയിന്റുകളും സജ്ജീകരിച്ചിരുന്നു.
തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി എൻ.എസ്.എസ് വളണ്ടിയർമാരുടെ ഫ്ളാഷ് മോബ്, പയ്യമ്പള്ളി കളരി സംഘത്തിന്റെ
കളരിപ്പയറ്റ് എന്നിവ വേദിയിൽ എത്തി.

ട്രാൻസ്ജൻഡർ പ്രതിനിധിയായ എമി ഷിരോൺ വോട്ട് അവകാശത്തിന്റെ പ്രാധാന്യം പറയുന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ കലക്ടർ അരുൺ കെ. വിജയനും അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസ്സിറും ചേർന്ന് ദീപശിഖ തെളിയിച്ചു. തുടർന്ന് ട്രാൻസ്ജൻഡർ പ്രതിനിധി ഇ.പി സിനി ഏറ്റുവാങ്ങിയ ദീപശിഖ മറ്റു ട്രാൻസ്ജൻഡർ പ്രതിനിധികൾക്ക് കൈമാറി.

സാമൂഹ്യ നീതി വകുപ്പ്, ശുചിത്വമിഷന്റെ ഹരിത നിയമസഭ വോട്ട് 2026 എന്നിവയുടെ പങ്കാളിത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എം.വി ജയൻ, കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ ഡോ. കെ.വി സുജിത്, സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ അമിത, ട്രാൻസ്ജൻഡർ പ്രതിനിധികളായ അനുശ്രീ ആദർശ്, ഷഹാന അൽത്താഫ്, ഫർസാന നസറിൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELELCTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL