SignIn
Kerala Kaumudi Online
Monday, 25 May 2026 10.08 AM IST

ബിരിയാണി കിറ്റുകൾ നൽകി സി.എച്ച് സെന്റർ

ch-center

മാഹി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാഹി സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാഹി ഗവ.ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കുട്ടിരിപ്പുകാർക്കും വൃദ്ധ സദനിലെ അന്തേവാസികൾക്കും അഴിയൂർ മുതൽ ന്യൂമാഹി പരിമഠം വരെ തെരുവോരത്ത് കഴിയുന്നവർക്കും ബിരിയാണി കിറ്റുകൾ വിതരണം ചെയ്തു.
നോമ്പ് കാലത്ത് ഭക്ഷ്യധാന്യകിറ്റ് വിതരണം, കിടപ്പ് രോഗികൾക്ക് ധനസഹായ വിതരണം, എല്ലാ ദിവസവും നോമ്പ് തുറയും അത്താഴവും, ബസ്സ് യാത്രികർക്ക് നോമ്പ്തുറ വിതരണംഎന്നിവയുണ്ടായിരുന്നു.സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി.യൂസഫ്, എ.വി.അൻസാർ, സെക്കീർ , റംഷാദ് കൂടാളി, മുഹമ്മദ്രംസാൻ ഷറാൻ, എ.വി. താഹ, റസ്മൽ , കെ.പി.സിദ്ദീഖ്, ഇ.കെ.മുഹമ്മദലി, ഇംത്യാസ് മഞ്ചക്കൽ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL