SignIn
Kerala Kaumudi Online
Monday, 25 May 2026 6.56 AM IST

ബിജു കാഞ്ഞങ്ങാട് അനുസ്മരണം

biju-

അമ്പലത്തറ:സമൂഹത്തിന്റെ നാവിലാണ് കവിതയുടെ ധർമ്മം എന്ന് ബിജു തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രശസ്ത കവി വിരാൻകുട്ടി പറഞ്ഞു.കേശവ്ജി സ്മാരക പൊതുജന വായനശാലയും ബിജു അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബിജു കാഞ്ഞങ്ങാട് അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അംബികാസുതൻ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.രാജഗോപാലൻ, മാധവൻ പുറച്ചേരി,എ.സി.ശ്രീഹരി,ദിവാകരൻ വിഷ്ണുമംഗലം, എം.കെ.പ്രിയ,അശ്വിൻ ചന്ദ്രൻ, രവീന്ദ്രൻ പാടി, രാജേഷ് കരിപ്പാൽ, ടി.രാജേഷ് കുമാർ, ഗോപി മുളവന്നൂർ,പി.വി.ജയരാജ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കെ.അനിൽകുമാർ, അമ്പലത്തറ നാരായണൻ, ശ്രീവത്സൻ പനയാൽ തുടങ്ങിയവർ സംസാരിച്ചു. പൂരക്കളി അവർഡ് ജേതാവ് കയനാടൻ കൃഷ്ണൻ,ഭാരത് സേവക് സമാജ് അവാർഡ് നേടിയ ബാബു കോട്ടപ്പാറ, ജീവകാരുണ്യ പ്രവർത്തകൻ ശരത് അമ്പലത്തറ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL