SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

ലാബ് സമുച്ചയം ഉദ്ഘാടനം

lab

തലശ്ശേരി: കതിരൂർ ചുണ്ടങ്ങാപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.80 കോടി ചിലവിൽ 3 നിലകളിൽ നിർമ്മിച്ച ലാബ് സമുച്ചയം പൊതുവിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സുജയ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ശോഭ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പ്രസീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.വി.കരുണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ എ.സജേഷ്, പ്രിൻസിപ്പൽ കെ.കെ.ബാലകൃഷ്ണൻ,ഹെഡ്മിസ്ട്രസ് എം.ശ്രീരഞ്ജിനി,പി.ടി.എ പ്രസിഡന്റ് എ. വിനോദൻ, എസ്.എം.സി ചെയർമാൻ ചന്ദ്രൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ് ദിവ്യ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി.ഷനീപ്, രഞ്ജിത്ത്, സ്‌കൂൾ ലീഡർ കെ.ആദിത്യ,പാർട്ടി പ്രതിനിധികളായ പൊന്ന്യം കൃഷ്ണൻ, എൻ.ഹരീന്ദ്രൻ, വി.സത്യലാൽ, ചെറിയാണ്ടി ബഷീർ, വി.ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL