കട്ടപ്പന :സെന്റ് ജോൺസ് ആശുപത്രിയും കട്ടപ്പന കാർഡമംവാലി ലയൺസ് ക്ലബ്ബുംചേർന്ന് കാമാക്ഷി പുഷ്പഗിരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരിയിൽ ഉദ്ഘാടനംചെയ്തു. ജനറൽ മെഡിസിൻ, ഇഎൻടി, അസ്ഥിരോഗം, നേത്രരോഗം, ശ്വാസകോശരോഗം, ത്വക്ക്, മെമ്മറി ക്ലിനിക് എന്നീ വിഭാഗങ്ങളിലായി ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. രക്തസമ്മർദം, പ്രമേഹം, തൈറോയ്ഡ്, പിഎഫ്ടി തുടങ്ങിയ പരിശോധനകളും സൗജന്യമായിരുന്നു. ലയൺസ് ക്ലബ് സോൺ ചെയർമാൻ ഫിലിപ്പ് ജോൺ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗം കെ കെ സുബി, പഞ്ചായത്തംഗം വത്സമ്മ ശശികുമാർ, ലയൺസ് ക്ലബ് റീജിയൻ ചെയർമാൻ റെജി ജോസഫ്, പി എം ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |