SignIn
Kerala Kaumudi Online
Monday, 25 May 2026 5.55 AM IST

നടരാജഗുരു അനുസ്മരണം

chavara
ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച നടരാജഗുരു അനുസ്മരണ പ്രഭാഷണം ഡോ. എം.വി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടരാജഗുരു അനുസ്മരണ പ്രഭാഷണം ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. നടരാജഗുരു ആർജ്ജിച്ച വിജ്ഞാനത്തെക്കുറിച്ച് മലയാളികൾക്ക് പൂർണമായി മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ. ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.ആർ. ശ്രീകുമാർ എഴുതിയ നടരാജ ഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥം ഡോ. എം.വി. നടേശൻ പ്രകാശനം ചെയ്തു. ആർ. പ്രദീപ് കുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. ജയരാജ് ഭാരതി, പി.ആർ. ശ്രീകുമാർ, അശോക് കുമാർ അൻപൊലി, കൂടൽ ശോഭന, കാലടി എസ്. മുരളീധരൻ, എം.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL