SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

മോണിംഗ് സ്റ്റാർ കോളേജിൽ വർക്ക്ഷോപ്പ്

d

അങ്കമാലി: മോണിംഗ് സ്റ്റാർ കോളേജിലെ പി.ജി ആൻഡ് റിസർച്ച് ഹോം സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പരിശീലന വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. ടെറേറിയം നിർമ്മാണം, പോട്ടറി, ക്രോഷെറ്റ് പരിശീലനം, ബേക്കിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. സൃഷ്ടിപരമായ കഴിവുകളും സംരംഭകത്വ സാദ്ധ്യതകളും വികസിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വർക്ക്‌ഷോപ്പിലേക്ക് ആവശ്യമായ സാമഗ്രികൾ സംഘാടകർ നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. 15ന് മുൻപായി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയുന്ന പതിനഞ്ച് പേർക്കായിരിക്കും പരിശീലനത്തിനുള്ള അവസരം. കൂടുതൽ വിവരങ്ങൾക്ക്: 9495277404, 9447683630.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL