SignIn
Kerala Kaumudi Online
Monday, 25 May 2026 5.56 AM IST

മറൈൻ ഡ്രൈവിൽ ഫ്ലാഷ് മോബ്

mob

കൊച്ചി: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് അവതരിപ്പിച്ചത്. 'ഈറ്റ് വെൽ, സ്ലീപ്പ് വെൽ, കെയർ വെൽ, ആക്ട് വെൽ" സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ പരമ്പരാഗതവും ആധുനികവുമായ സംഗീത സംയോജനത്തോടുകൂടിയ നൃത്താവിഷ്‌കാരമാണ് ഒരുക്കിയത്. സമതുലിതമായ ആഹാരം, മതിയായ ഉറക്കം, സ്വയംപരിചരണം, സജീവമായ ജീവിതശൈലി എന്നിവ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന സന്ദേശം ഫ്ലാഷ് മോബിൽ അവതരിപ്പിച്ചു. ആയുഷ് ഹോമിയോപ്പതി വകുപ്പ് എറണാകുളം നിയോജക മണ്ഡലവും ദേശീയ ആയുഷ് മിഷൻ കേരളവും സംയുക്തമായാണ് സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL